വിരഹം വല്ലാത്ത നൊമ്പരമാണെന്ന്
പാഴ്മരുഭൂമി പോലെന്‍ ജീവിതം
മരവിച്ച മനസ്സുമായി കഴിയുന്നു ഞാന്‍
വീര്‍പ്പു മുട്ടിക്കുന്ന ആവര്‍ത്തന വിരസത
ദിന ചര്യകളെന്തെന്നറിയാതെ
ചെയ്തികളോരോന്നുമെന്നിലൂടെ
ഉരികിയൊലിക്കും മെഴുകുതിരി നാളം കണക്കേ
അര്‍ഥമില്ലാക്കയത്തിലേക്കാണ്ട് പോകുന്നുവോ
എനിക്കെന്നെ നഷ്ടമാകുന്നെന്ന്
ഭയക്കുന്നു ഞാന്‍ പലപ്പോഴും
നിന്‍ ചിത്രങ്ങള്‍ നിശ്ചലമാം നോക്കിനില്‍ക്കേ
ജീവനുണ്ടെങ്കിലെന്ന് വെറുതെ ആശിച്ചു പോയി
ഏകാന്തയാമങ്ങള്‍ക്കിത്ര വൈദൂരമോ
സ്നേഹത്തിനിത്രയും നിറങ്ങളോ
കൂട്ടിന്റെ സാമീപ്യം കൊതിക്കുന്നു വല്ലാതെ
വരണ്ടുണങ്ങിയ പാഴ്മരുയില്‍
പുതുമഴയുടെ സുഗന്ധമായി
എന്ന് വരുമെന്‍ കൂട്ട്
എന്ന് വരുമെന്‍ കൂട്ട്
അറിയില്ലെനിക്ക്
എന്‍ സ്വപ്നങ്ങള്‍ നിറച്ചാര്‍ത്തേകാന്‍
എന്ന് വരുമെന്നരികിലേക്ക്