പതി

2011, മേയ് 23, തിങ്കളാഴ്‌ച

എന്‍പതി നീ
എന്റേതുമാത്രമല്ലേ
നിന്‍കരവലയത്തില്‍ ഒതുങ്ങികിടക്കുമ്പോള്‍
 അമ്മയുടെ മാറോടണഞ്ഞ കുഞ്ഞിനെപ്പോല്‍
നിന്‍ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍
മാനത്തേ അമ്പിളിയെ കൈക്കുമ്പിളില്‍ കിട്ടിയപോലെ
കൊതിപ്പിക്കുന്ന നിന്‍ ഗന്ധമെനിക്ക്മധുരമൂറും സുഗന്ധമാകുന്നു.
നീ എനിക്കായി സുഖംതരുമ്പോള്‍
 അസ്തമയ സൂര്യൻ കടലിലേക്കടുക്കും പോലെ
നിന്നെ വെറൂതെ നോക്കി നില്‍ക്കെയെന്നാല്‍
നക്ഷത്രങ്ങള്‍ നിറഞ്ഞആകാശകാഴ്ചപോലെ
നിന്‍ ചുണ്ടിലെ മധുനുകരുമ്പോള്‍

തേനിനേക്കാള്‍ മധുരമേറിയതാണെന്നു്‌ ഞാനറിഞ്ഞു
മലനിരകളെ ചുംബിക്കും മൂടല്‍ മഞ്ഞുപോലെ
നിന്നോടൊത്തു യാത്രയാകുമ്പോള്‍
ബലിഷ്ടമായ കൈകളില്‍ഞാന്‍ സുരക്ഷിതയാണ് 
നീ എന്റെ മുടിയിഴകളില്‍ വിരലോടിക്കുമ്പൊള്‍
ഇളംകറ്റിന്റെ തലോടലേറ്റുകിടക്കുന്ന നെല്‍കതിരാകുന്നുഞാന്‍
നിന്‍ ചോരയില്‍ പിറന്ന കുഞ്ഞെനിക്ക് 
നിന്റെ അസാന്നിദ്ധ്യത്തില്‍ എനിക്ക് കരുത്തേകുന്നു 
എന്‍ പതി നീ എന്റെതു മാത്രമല്ലേ.

2 അഭിപ്രായ(ങ്ങള്‍):

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇതൊക്കെ ഇവിടെ വന്നു പറയുന്നതെന്തിനാണ്‌ ? ....:)
മറ്റുള്ളവരെ അറിയിക്കേണ്ട കാര്യമാണോ

ബൈജൂസ് പറഞ്ഞു...

അതെ, പതി നിങ്ങളുടെ സ്വകാര്യ സ്വത്താണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ