സ്നേഹത്തിന്റെ നിറങ്ങൾ

2011, ഫെബ്രുവരി 17, വ്യാഴാഴ്‌ചഎന്തേ ഞാനറിഞ്ഞില്ല ഇത് വരെ
ഹൃദയത്തില്‍ നീറ്റലായ് അഗ്നി കണക്കേ
വിരഹം വല്ലാത്ത നൊമ്പരമാണെന്ന്
പാഴ്മരുഭൂമി പോലെന്‍ ജീവിതം
മരവിച്ച മനസ്സുമായി കഴിയുന്നു ഞാന്‍
വീര്‍പ്പു മുട്ടിക്കുന്ന ആവര്‍ത്തന വിരസത
ദിന ചര്യകളെന്തെന്നറിയാതെ
ചെയ്തികളോരോന്നുമെന്നിലൂടെ
ഉരികിയൊലിക്കും മെഴുകുതിരി നാളം കണക്കേ
അര്‍ഥമില്ലാക്കയത്തിലേക്കാണ്ട് പോകുന്നുവോ
എനിക്കെന്നെ നഷ്ടമാകുന്നെന്ന് 
ഭയക്കുന്നു ഞാന്‍ പലപ്പോഴും
നിന്‍ ചിത്രങ്ങള്‍ നിശ്ചലമാം നോക്കിനില്‍ക്കേ
ജീവനുണ്ടെങ്കിലെന്ന് വെറുതെ ആശിച്ചു പോയി
ഏകാന്തയാമങ്ങള്‍ക്കിത്ര വൈദൂരമോ
സ്നേഹത്തിനിത്രയും നിറങ്ങളോ
കൂട്ടിന്റെ സാമീപ്യം കൊതിക്കുന്നു വല്ലാതെ
വരണ്ടുണങ്ങിയ പാഴ്മരുയില്‍
പുതുമഴയുടെ സുഗന്ധമായി
എന്ന് വരുമെന്‍ കൂട്ട്
അറിയില്ലെനിക്ക്
എന്‍ സ്വപ്നങ്ങള്‍ നിറച്ചാര്‍ത്തേകാന്‍ 
എന്ന് വരുമെന്നരികിലേക്ക്

18 അഭിപ്രായ(ങ്ങള്‍):

രമേശ്‌അരൂര്‍ പറഞ്ഞു...

ഒറ്റയ്ക്കാകുമ്പോള്‍ ellavarkkum
thonnunna kaaryangal thanne

സിദ്ധീക്ക.. പറഞ്ഞു...

കൂടുതല്‍ എഴുതുക എല്ലാം ശേരിയാകും ..

junaith പറഞ്ഞു...

Carry on...

പട്ടേപ്പാടം റാംജി പറഞ്ഞു...

കൊള്ളാം.
തുടരുക.

ജിപ്പൂസ് പറഞ്ഞു...

ബേജാറാകാണ്ടിരി.അടുത്തന്നെ വരും :)

ജുബി പറഞ്ഞു...

അഭിപ്രായം അറിച്ച എല്ലാവക്കും നന്ദി..

ManzoorAluvila പറഞ്ഞു...

സത്യമാണു..വിരഹത്തിന്റെ തീവ്രത അതി കഠിനം

കൂടുതൽ എഴുതുക...എല്ലാ ഭാവുകങ്ങളും

പാലക്കുഴി പറഞ്ഞു...

വിരഹ നൊമ്പരം..

ഒരില വെറുതെ പറഞ്ഞു...

വിരഹത്തിന്റെ ഇരുട്ടിലേക്ക് വരട്ടെ ആ സൂര്യന്‍. നന്‍മ.

ഉമ്മു അമ്മാര്‍ പറഞ്ഞു...

എന്നെങ്കിലും വരുമായിരിക്കും..

Naushu പറഞ്ഞു...

കൊള്ളാം.....

ഫെനില്‍ പറഞ്ഞു...

:)
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

തെച്ചിക്കോടന്‍ പറഞ്ഞു...

:)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഓന്‍ ഒയിവുള്ളപ്പോ ബരട്ടെ! ഇജ്ജ് ബേജാറാവാണ്ടിരിക്കി ഏത്...
:)
കൊള്ളാം ട്ടാ!

ente lokam പറഞ്ഞു...

വിരഹ വേദന തീവ്രം ആണ്..അനുഭവിച്ചവ്ര്‍ക്കെ
അതിന്റെ കാഠിന്യം അറിയൂ...നന്നായി എഴുതി...
ആശംസകള്‍....

lekshmi. lachu പറഞ്ഞു...

ആശംസകള്‍...

അന്ന്യൻ പറഞ്ഞു...

വേഗം വരും തീർച്ച…

പാവത്താൻ പറഞ്ഞു...

അല്പം വൈകി. എങ്കിലും എത്തി.(ഞാന്‍ ഇവിടെ വന്ന കാര്യമാണേ) ആശംസകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ