വേദന

2011, മാർച്ച് 11, വെള്ളിയാഴ്‌ച

പൊഴിഞ്ഞു പോവുന്ന മുടിയെകുറിച്ചു
ഞാന്‍ വേദനിക്കില്ല
മുഖത്തിന്റെ മിനുപ്പ് നഷ്ടമായതിലും നിരാശയില്ല
തടിച്ചു വീര്‍ത്ത ശരീരവും എന്നെ തളര്‍ത്തിയില്ല
ഞരമ്പ് പൊന്തിയ കൈകാലുകളിലും ഞാന്‍ അസ്വസ്ഥയല്ല
വരകള്‍ നിറഞ്ഞ വിരലുകളെ മറക്കാന്‍ ശ്രമിക്കുന്നില്ല
ഉരമേറിയ ഉള്ളം കയ്യിനെ മിനുസമാക്കുന്നതേയില്ല
നേരാണവർ പറഞ്ഞത്
തെല്ലും പരിചരിക്കാഞ്ഞിട്ട് പറ്റിയത് തന്നെ
മണ്ണിനെ ആലിംഗനം ചെയ്യുന്ന നിമിഷമേതെന്ന്
കാതോര്‍ത്തിരിക്കുന്ന ഞാന്‍ സ്നേഹിക്കുന്നതെങ്ങനെ
പുഴുക്കള്‍ക്കിരയാവുന്ന വെറും ദേഹത്തെ
എന്നിട്ടും ഞാനസ്വസ്ഥ
അന്നത്തിനു മുമ്പില്‍ ആര്‍ത്തി പൂണ്ടിരിക്കുമ്പോഴും
എനിക്ക് മുന്നില്‍ കൈകൂപ്പിയ കുഞ്ഞുങ്ങളെയോര്‍ത്ത്
അച്ചന്റെ മക്കളെ പെറ്റ പെണ്ണിനെയോര്‍ത്ത്
ആരുടെയോ ഭ്രാന്തിനിരയായ് ആരോ പെറ്റിട്ട് ഓടയില്‍തള്ളിയ
 പൈതങ്ങളെയോര്‍ത്ത്
നിലത്ത് വീണ പഴം ചക്കക്ക് തുല്യമായിരുന്നു താനെന്ന് പറഞ്ഞ പ്രിയ സുഹൃത്തിനെയോർത്ത്‌
ഉള്ളിലെ അടങ്ങാത്ത വേദന
ചോരയൊലിക്കുന്ന മുറിവിന്റെ നീറ്റലും

10 അഭിപ്രായ(ങ്ങള്‍):

കൊമ്പന്‍ പറഞ്ഞു...

ചിന്താ വാഹമായ എയുത് കുറഞ്ഞ വരിയില്‍ കൂടുതല്‍ കാര്യം
ചിന്തകള്‍ നമ്മെ ഭ്രാന്തന്‍ ആക്കാതിരിക്കട്ടെ

Sidheek Thozhiyoor പറഞ്ഞു...

വര്‍ത്തമാനകാലത്തിനുമപ്പുറം വേര് പടര്‍ത്തി നില്‍ക്കുന്ന ചിന്തകള്‍ ..

Junaiths പറഞ്ഞു...

നീറ്റുന്നു ഈ വരികള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

ചികയുന്ന ചിന്തകള്‍.

Naushu പറഞ്ഞു...

കുറഞ്ഞ വരിയില്‍ കൂടുതല്‍ കാര്യം ...
നല്ല പോസ്റ്റ്‌ ...

Jefu Jailaf പറഞ്ഞു...

വരികളുടെ എണ്ണത്തിനും അതീതം ചിന്തകൾ..

kambarRm പറഞ്ഞു...

ചിന്തയനീയമായ രചന.
വെൽഡൺ,

Malayali Peringode പറഞ്ഞു...

നന്നായിട്ടുണ്ട് എഴുതിയത്...

SHANAVAS പറഞ്ഞു...

നല്ല കനമുള്ള ചിന്തകള്‍ പ്രസരിപ്പിക്കുന്ന കവിത.ആശംസകള്‍.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aazhathilulla varikal...... bhavukangal...........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ