പുലരി

2011, ഏപ്രിൽ 16, ശനിയാഴ്‌ച


രാത്രിയുടെ അന്ത്യയാമങ്ങൾ കൊഴിഞ്ഞു
യാത്രാമൊഴിയോടെ ചന്ദ്രനും പോയി
കറുത്ത ഉടയാട മാറ്റിയ മാനം
ചുവപ്പു കലർന്ന വെളുത്ത വസ്ത്രം ധരിച്ചു
                      ഇന്നലെ പെയ്ത മഴയുടെ തുള്ളികൾ
                     ഇറയത്തെ ഓട്ടിൻ പുറത്തുനിന്നുതിരുന്നു
                    കരയുന്ന കുഞ്ഞിന്റെ തേങ്ങലുപോലെ
                     ചീവീടുകൾ വിടവാങ്ങലിൽ ചീറികരഞ്ഞു
പക്ഷികൾ പുലരിയെ വരവേൽക്കാനുണർന്നു
കാകനോ തിക്കി തിരക്കി പറന്നു
 വൃക്ഷലതാദികളെല്ലം തെളിഞ്ഞു
  മർത്യനു മാത്രം പൂണ്ടു കിടന്നു
                            കോഴികൾ നീട്ടി കൂകിയതൊന്നും
                            കേട്ടതേ ഇല്ലവർ ആഴത്തിലാണ്
                             ആണിനു കെട്ടിറങ്ങാത്തതാണെങ്കിൽ
                              പെണ്ണിനു വട്ടം കറക്കുന്ന നായകൻ കണ്ണില്
ക്ലബ്ബിലെ അടിയും കിടക്കപ്പായിലെ സ്വപ്നമായപ്പോൾ
ചുരുണ്ട് പൂണ്ടുറങ്ങുന്ന പെണ്ണിന്റെ-
 ചെകിടത്തു പൊട്ടി
 വിട്ടു കൊടുത്തില്ല ഒരുമ്പെട്ടവളെന്ന സീരിയൽ നായിക പോലെ
                            മുഷ്ടി ചുരുട്ടി കിട്ടിയവനു മൂക്കിനുതന്നെ
                              മിന്നുന്ന താരകം കണ്ണിൽ തെളിഞ്ഞു
                              ഉച്ച വെയിലുച്ചിയിലെത്തിയ നേരം
                              ഉച്ചിക്കു തീപിടിച്ചോടാൻ തുടങ്ങി
 പാതിരാ പ്രഹസനം കഴിഞ്ഞവനെത്തും
  പാതിയടഞ്ഞ നയന ഭാരത്തിൽ
 എന്നിട്ട് പുലമ്പുമവൻ നേരമില്ലെന്ന്
 നേരത്തേ നേരം പോക്കരുതേ    മർത്ത്യാ......
                            

9 അഭിപ്രായ(ങ്ങള്‍):

kambarRm പറഞ്ഞു...

എന്നിട്ട് പുലമ്പുമവൻ നേരമില്ലെന്ന്
നേരത്തേ നേരം പോക്കരുതേ മർത്ത്യാ...
കറക്റ്റ്.

ഒരു മനുഷ്യനു ഏറ്റവും ആവശ്യമുള്ളതും എന്നാൽ ഏറ്റവും കൂടുതൽ അനാവശ്യമായി പാഴാക്കുന്നതും സമയം എന്ന് പറയുന്ന സംഗതി തന്നെ..
നല്ല ഒരു കവിത.
ആശംസകൾ

ആചാര്യന്‍ പറഞ്ഞു...

സമയത്തിനു നിക്കാന്‍ സമയമില്ലല്ലോ എന്തേ

Jefu Jailaf പറഞ്ഞു...

ഇന്ന് ചെയ്യാനുള്ളത് ഇപ്പോള്‍ ചെയ്യുക.. നല്ല ചിന്തകള്‍ക്ക് ആശംസകള്‍....

കൊമ്പന്‍ പറഞ്ഞു...

സമയം ആര്‍ക്കുമില്ല എങ്കിലും സമയം ബാക്കി ആവുന്നു

yousufpa പറഞ്ഞു...

കൊള്ളാം..

Sidheek Thozhiyoor പറഞ്ഞു...

നല്ല ചിന്തകള്‍ ..

രമേശ്‌ അരൂര്‍ പറഞ്ഞു...

ezhutthu thudaratte

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

അങ്ങിനെ കുറച്ചു സമയം ഇവിടെയും പോയി!

ente lokam പറഞ്ഞു...

കൊള്ളാം .സമയത്തോടൊപ്പം കുറെ
സത്യത്തിന്റെ വികൃത മുഖങ്ങളും
ഉണ്ടല്ലോ ..ഒരു വിഷയം മാത്രം
ശ്രദ്ധിച്ചാല്‍ കുറേക്കൂടി ആശയം
മികവുറ്റത് ആക്കാം ..ആശംസകള്‍ ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ